ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പതിനാറുകാരി മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്. പഠിക്കാന്‍ സമര്‍ഥയായ വിദ്യാര്‍ഥിനിയായിരുന്നു ദേവനന്ദ. അമ്മയെ ഇനി എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുന്നു ബന്ധുക്കള്‍. 3 മാസം മുന്‍പാണു ദേവനന്ദയുടെ അച്ഛന്‍ ചന്ത്രോത്ത് നാരായണന്‍ ആത്മഹത്യ ചെയ്തത്